കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി

0

മാനന്തവാടി: കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റെയ്ഞ്ചിന് കീഴിലെ അമ്പുകുത്തി ഔഷധ തോട്ടത്തിലാണ് ആണ്‍ കുരങ്ങിനെ ചത്ത നിലയിലും മറ്റൊരു കുരങ്ങിനെ അവശ നിലയിലും കണ്ടെത്തിയത്.നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയ്, ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ വി.രതീശന്‍ എന്നിവര്‍ സംഭവം സ്ഥലം സന്ദര്‍ശിച്ചു.പൂക്കോട് വെറ്റിറനറി യൂണിവേഴ്‌സിറ്റി എച്ച്ഒഡി ഡോ:രഘു രവീന്ദ്രന്‍, ആനിമല്‍ ഹസ്ബന്ററി വകുപ്പിലെ എപ്പിഡമോളജിസ്റ്റ് ഡോ.ദിലീപ് ഫല്‍ഗുനന്‍,പത്തോളജിസ്റ്റുകളായ ഡോ:എം പ്രദീപ്,ഡോ:അനൂപ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ കുരങ്ങിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം കത്തിച്ചു.ശരീരാവശിഷ്ടങ്ങള്‍ പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലെ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റ് കുരങ്ങ് ചത്ത പ്രദേശത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ ചെള്ള് നശീകരണ സ്‌പ്രേ തളിച്ചു, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു, അവശ നിലയില്‍ കണ്ടെത്തിയ കുരങ്ങ് വനം വകുപ്പിന്റ് നിരീക്ഷണത്തില്‍ തുടരുകയാണ്.ഈ വര്‍ഷം 28 പേര്‍ക്കാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.മൂന്ന് പേര്‍ കുരങ്ങ് പനി ബാധിച്ചും ഒരാള്‍ കുരങ്ങ് പനി രോഗ ലക്ഷണങ്ങളോടെയും മരിച്ചു.മരണപ്പെട്ടവരെല്ലാം തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ളവരാണ്.

Leave A Reply

Your email address will not be published.

error: Content is protected !!