പ്രതികളെ പിടികൂടണം, എം.എസ്.എഫ്
മാനന്തവാടി :മകളെയും കൂട്ടുകാരിയെയും അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മർദിച്ച അഞ്ചംഗ സംഘത്തെ ഉടനെ പിടികൂടണമെന്ന് എം.എസ്.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബം തന്നെ ആരോപണമുന്നയിച്ച സ്ഥിതിക്ക് പോലീസ് ഇനിയും പ്രതികളോടൊപ്പം നിൽക്കരുത് എന്ന് എം.എസ്.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.