ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തോണിച്ചാല്‍:തോണിച്ചാലില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രകന്‍ മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് കള്ളന്‍ക്കൊല്ലി പുലി ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന അലി(46) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ അലി മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് 12 മണിയോടെ മരിക്കുകയായിരുന്നു.കല്ലോടി റോഡിലൂടെ തോണിച്ചാലില്‍ എത്തിയ കാര്‍ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.കാര്‍ കല്‍പറ്റയിലേക്ക് പോവുകയായിരുന്നു