യുവതികളെ അപമാനിക്കാന്‍ ശ്രമം: ചോദ്യം ചെയ്ത അച്ഛന് മര്‍ദനം
പുഴക്കടവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്ത യുവതികളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാന്‍ പോയ യുവതികളിലൊരാളുടെ പിതാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.മാനന്തവാടി എടവക എള്ളുമന്ദത്ത് വെച്ച് മെയ് 08നാണ് സംഭവം. മുതിരേരി പൊള്ളമ്പാറ പുഴക്കടവില്‍ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്നുമുള്ള സംഘം അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷം ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.