ആദിവാസി വനിതകള്‍ കൊയ്ത്തുത്സവം നടത്തി
.
സ്ത്രീകുട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
മാനന്തവാടി.ആദിവാസി വിഭാഗത്തിലെ വനിതകൾ മാത്രം അടങ്ങുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനായ ചൊയ്മൂല ചന്ദ്രഗിരി ജെൽജിയുടെ കീഴിലുള്ള സൂര്യ കുടുംബശ്രീയിലെ 12 വനിതകളാണ് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് വർഷങ്ങളായി തരിശായി കിടന്ന 2 ഏക്കർ നെൽവയൽ പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തിയത്.തികച്ചും ജൈവരീതിയിൽ പാരമ്പര്യനെൽവിത്തുകൾ ഉപയോഗിച്ച് ഗന്ധകശാലയാണ് ഇവർ കൃഷി ചെയ്തത്.2001 ൽ ആരംഭിച്ച ആദിവാസി വനിതകൾ മാത്രം ഉള്ള ഈ കുടുംബശ്രീ ചേന, വാഴ എന്നിവയും കൃഷി ചെയ്ത് വരുന്നുണ്ട്.കാർഷിക പ്രവർത്തനങ്ങൾക്കുള്ള മാനന്തവാടി നഗരസഭയുടെ അവാർഡും ഈ കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.അടുത്ത വർഷം കൂടുതൽ സ്ഥലങ്ങളിലെക്ക് നെൽകൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്വം. നെൽകൃഷി ഇന്ന് അന്യം നിന്ന് പോകുന്ന സാഹചര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാവുക എന്ന ഉദ്ദേശത്തോടെയാണ് നെൽകൃഷി ആരംഭിച്ചതെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. എന്നാൽ നെല്ല് പതിരാക്കുന്നതിനുള്ള കളമോ, നെല്ല് കയറ്റി കൊണ്ട് പോകുന്നതിനുള്ള വാഹന സൗകര്യ മോ ഇല്ലാത്തതാണ് ഇവർക്കുള്ള ഏക പ്രശ്നം. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.ആർ. പ്രവീജ് നിർവ്വഹിച്ചു.രാധാ രാമൻ, വസന്ത മണി,വരുമാനം തേയി കേളു, സിന്തു, ഷൈല എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റ് പ്രവർത്തനങ്ങൾ.
Click here to Reply, Reply to all, or Forward
|