ലോക്ക്ഡൗണില്‍ ക്രിക്കറ്റ് കളി;13 പേര്‍ക്കെതിരെ കേസെടുത്തു
വാണിംഗ് നല്‍കിയിട്ടും ക്രിക്കറ്റ് കളി നിര്‍ത്തിയില്ല 13 കുട്ടികള്‍ക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.പിലാക്കാവ് മണിയന്‍ കുന്നില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന 13 പേര്‍ക്കെതിരെയാണ് മാനന്തവാടി എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്തത്. പല ദിവസങ്ങളിലായി കളിക്കുന്ന കുട്ടികള്‍ക്ക് വാണിംഗ് നല്‍കിയിട്ടും സമ്പൂര്‍ണ്ണ അടച്ചിടല്‍ ദിവസമായ ഞായറാഴ്ചയും കളിച്ചപ്പോള്‍ പോലീസ് എത്തി കേസ് എടുക്കുകയായിരുന്നു. ക്രിക്കറ്റ് കളിയില്‍ പങ്കാളിയായ ഒരാള്‍ക്ക് കൊവിഡ് 19 പിടിപ്പെട്ടതിന്റെ പശ്ചാതലത്തില്‍ കൂടിയാണ് പോലീസിന്റെ ഈ നടപടി. കഴിഞ്ഞ ദിവസം കണിയാരത്തും ഇത്തരത്തില്‍ ക്രിക്കറ്റ് കളിച്ച പത്ത് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.എപ്പിഡമിക്ക് ആക്ട് പ്രകാരമാണ് കുട്ടികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.