കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പടിഞ്ഞാറത്തറ പതിനാറാംമൈലില്‍ വ്യാപക കൃഷിനാശം.കാവുങ്ങല്‍ ബേബി,തൊട്ടിയില്‍ വാസു,തോണ്ണന്‍ കുടിയില്‍ ചാക്കോ,എന്നിവരുടെ 8500 ഓളം വാഴകളാണ് നിലം പതിച്ചത്.തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇവരുടെ വാഴ കൃഷി നശിക്കുന്നത്.പലരില്‍ നിന്നും കടം വാങ്ങിയും ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്തും,സ്വര്‍ണം പണയം വെച്ചുമാണ് ഇവര്‍ കൃഷിയിറക്കിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതോടെ ദുരിതത്തിലാണ് ഈ കര്‍ഷകര്‍.അധികൃതര്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഇവര്‍ അവശ്യപെടുന്നു.