ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഏഴുപേര്‍ മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഞായറാഴ്ച 140 പേരെ കൂടി നിരീക്ഷണത്തിലാക്കി. 54 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1752 ആയി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 700 സാമ്പിളുകളില്‍ 641 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 47 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 829 സര്‍വ്വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 591 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 238 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.