കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ ആദ്യസംഘത്തില്‍ 15 വയനാട്ടുകാരും. ഇവര്‍ ഇന്ന് ജില്ലയിലെത്തും. 4 പുരുഷന്‍മാരും 6 സ്ത്രീകളും 5 കുട്ടികളുമാണ് നാട്ടിലെത്തുന്നത്. തിരിച്ചെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണമുളളവരെ എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുളളവരെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ വെക്കും. ഏഴ് ദിവസമാണ് കോവിഡ് സെന്ററില്‍ കഴിയേണ്ടത്. ഇതിന് ശേഷം സ്രവ പരിശോധന നടത്തും. നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് വിടും. വീട്ടില്‍ 14 ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരണം. തിരിച്ചെത്തുന്ന പ്രവാസികളുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദിനെയും ഡി.ടി.പി.സി മാനേജര്‍ ബി. ആനന്ദിനേയും നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.