പടിഞ്ഞാറത്തറയില്‍ തെരുവുനായ ആക്രമണം;3 കുട്ടികള്‍ക്ക് നായയുടെ കടിയേറ്റു
പടിഞ്ഞാറത്തറയില്‍ ഇന്നും ഇന്നലെയുമായി തെരുവുനായയുടെ ആക്രമണത്തില്‍ 3 കുട്ടികള്‍ക്ക് പരിക്ക്.കാപ്പിക്കളത്ത് 10 വയസുള്ള കുട്ടിക്ക് ഇന്ന് രാവിലെ പാല്‍ വാങ്ങാനായി പോകുമ്പോഴായിരുന്നു കടിയേറ്റത്.കാപ്പിക്കളം ഉമാമ പറമ്പില്‍ സജിയുടെ മകന്‍ അജിത്ത്(10),കപ്പുണ്ടിക്കല്‍ കാക്കോത്തി കോളനി രാജാവിന്റെ മകന്‍ അനിരുദ്ധ്(5),പടിഞ്ഞാറത്തറ ആയിഷ(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും ഇന്ന് പുലര്‍ച്ചെയോടെ നായയുടെ കടിയേറ്റിരുന്നു.