കഞ്ചാവ് ചെടി കണ്ടെടുത്തു
തിരുനെല്ലി പഞ്ചായത്തിലെ ബേഗുര്‍ ഇരുമ്പുപാലം കോളിനിയിലേക്ക് പോകുന്ന വഴിയില്‍ ഏകദേശം ഒരു കിലോമീറ്റര്‍ മാറിയുള്ള വനത്തില്‍ കഞ്ചാവ് ചെടി കണ്ടെടുത്തു.ഏകദേശം 2 മീറ്റര്‍ പൊക്കവും 300 ഗ്രാം തൂക്കവും ഉള്ള പാകമായ കഞ്ചാവ് ചെടിയാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ റേഞ്ചിന്റെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്,ഇന്‍സ്പെക്ടര്‍ ഷറഫുദീന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ ശശി കെ,ബാബു മൃദുല്‍,അജയകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, അനൂപ്,ഷാഫി,ഷിന്റോ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ തുടങ്ങിയവര്‍ പങ്കെടുത്തു.