ആദിവാസി വൃദ്ധന്‍ മരിച്ചു;കുരങ്ങ് പനിയെന്ന് സംശയം
കാട്ടിക്കുളം കാളിക്കൊല്ലി കോളനിയിലെ കേളു(64) ആണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 22ന് ബത്തേരി താലുക്ക് ആശുപത്രിയിലും 26ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം ഏഴ് മണിക്കാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആണ്.കെ.എഫ്.ഡി പരിശോധനാ ഫലം ലഭിച്ചിട്ടില്ല.