പ്രതിഷേധ സമരം സംഘടിപ്പിച്ചു
കല്‍പ്പറ്റ നഗരസഭക്ക് കീഴിലുള്ള ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ മുനിസിപ്പല്‍ യൂത്ത് ലീഗ് നഗരസഭ ഓഫീസിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.മിനിറ്റ്‌സ്,രസീത് പണം,പിരിവ് രജിസ്റ്റര്‍ തുടങ്ങിയവ പരിശോധിച്ചപ്പോള്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തുകയും 1.99 ലക്ഷം തിരിച്ചടക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.റസീപ്റ്റ് സെക്രട്ടറിയുടെ അനുമതി പോലും ഇല്ലാതെ വ്യാജമായി തയ്യാറാക്കിയതാണെന്നും പണപിരിവ് നടത്തിയിട്ട് ബാങ്കില്‍ കൃത്യമായി അടക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മാലിന്യ സംസ്‌ക്കരണ തൊഴിലാളികള്‍ വീടുകളിലും കടകളിലും പോയി മാലിന്യം ശേഖരിച്ചതിന്റെ യൂസര്‍ ഫീസാണ് നഗരസഭ ഭരണസമിതി കൈക്കലാക്കാന്‍ ശ്രമിക്കുന്നത്.വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധ സമരം ആവശ്യപ്പെട്ടു.പ്രതിഷേധ സമരത്തില്‍ എം.പി.നവാസ്, പി.പി.ഷൈജല്‍, സലാം പാറമ്മല്‍, നൗഫല്‍ കക്കയത്ത് എന്നിവര്‍ സംസാരിച്ചു.