വിനായക ആശുപത്രിക്ക് സമീപ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയായി നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൂട്ടം പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളില്‍ വ്യാപക നാശനഷ്ടമാണ് വരുത്തുന്നത് പ്രദേശവാസികളായ ശ്യാമയില്‍ രവി, ഇടമല ബിനു, കറുപ്പന്‍പറമ്പില്‍ ഭുപേഷ് എന്നിവരുടെ കൃഷിയിടത്തിലെ വാഴ,മഞ്ഞള്‍ എന്നിവ നശിപ്പിച്ചു.കൂടാതെ മാങ്ങ,ചക്ക തുടങ്ങിയവയും കാട്ടാന നശിപ്പിച്ചു. ആനകളെ തുരത്തനെത്തുന്നവരുടെ നേരെയും ആന പാഞ്ഞടുക്കുന്നത് ഭീഷണിയാകുന്നുണ്ട്. വനാതിര്‍ത്തിയിലെ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതാണ് നിലവിലെ കാട്ടാനശല്യത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.