ചരക്ക് വാഹന നിരീക്ഷണത്തിനായി മൊബൈല്‍ ആപ്പ്
ജില്ലയിലേക്കെത്തുന്ന അന്തര്‍സംസ്ഥാന ചരക്ക് ലോറികള്‍ ഇനി അതിര്‍ത്തി കടക്കും വരെ പോലീസ് നിരീക്ഷണത്തില്‍. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ വികസിപ്പിച്ച കോവിഡ് കെയര്‍ കേരള മൊബൈല്‍ ആപ്പിലൂടെയാണ് ചരക്ക് വാഹനങ്ങളെ നിരീക്ഷിക്കുക. ആപ്പ് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയിലൂടെ അതിര്‍ത്തി കടക്കുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കൃത്യമായി നിരീക്ഷണത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിനും ഇത്തരത്തില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനാവശ്യമായി സമയം ചെലവഴിക്കുന്നത് തടയുന്നതിനും ആപ്പിലൂടെ സാധിക്കും. അവശ്യ വസ്തുക്കളുടെ മറവില്‍ നിയമവിരുദ്ധമായി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സാഹചര്യത്തില്‍ അത് തടയുന്നതിനുമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ആപ്പ് വികസിപ്പിച്ചത്.
ചരക്ക് വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ പരിശോധിച്ച് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ഫോട്ടോ, ഡ്രൈവറുടെ ഫോട്ടോ, സഹയാത്രക്കാരന്റെ ഫോട്ടോ എന്നിവ ആപ്പില്‍ രേഖപ്പെടുത്തും. ഇവര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള സമയം, യാത്രക്കിടയില്‍ വിശ്രമത്തിന് ആവശ്യമായ സമയം എന്നിവ ക്രമീകരിച്ച് രേഖപ്പെടുത്തും. പോലീസ് രേഖപ്പെടുത്തിയ സമയത്തിനുള്ളില്‍ വാഹനം എത്തിയില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനമുള്ള സ്ഥലത്തെത്തി പരിശോധന നടത്തി വാഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് ആവശ്യമായ എല്ലാ സഹയങ്ങളും നല്‍കുകയും അസ്വാഭാവികത ഉണ്ടെങ്കില്‍ നിയമ നടപടികളും സ്വീകരിക്കും. ആപ്പിന്റെ നിരീക്ഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ സംസ്ഥാന അതിര്‍ത്തികളില്‍ വര്‍ക്ക് ഷോപ്പുകള്‍ സ്ഥാപിച്ച് വാഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.