മൈക്രോബയോളജിസ്റ്റ്, ജെപി.എച്ച്.എന്‍ തസ്തികകളില്‍ നിയമനം

0

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യകേരളം വയനാട് മൈക്രോബയോളജിസ്റ്റ്, ജെ.പി.എച്ച്.എന്‍. തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലാണ് നിയമനം. ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 28നകം [email protected] എന്ന വിലാസത്തില്‍ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. വയനാട് സ്വദേശികള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave A Reply

Your email address will not be published.

error: Content is protected !!