സി.പി.എം.മാനന്തവാടി ഏരിയാ സമ്മേളനം സമാപിച്ചു
സി.പി.എം.മാനന്തവാടി ഏരിയാ സമ്മേളനം സമാപിച്ചു. കെ.എം വര്‍ക്കി വീണ്ടും ഏരിയാ സെക്രട്ടറി. പുതിയ ഏരിയ കമ്മറ്റിയില്‍ നാല് പുതുമുഖങ്ങള്‍. പ്രമുഖ നേതാവ് എന്‍.എം ആന്റണി ഏരിയാ കമ്മിറ്റിക്ക് പുറത്ത്. വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ട് ഒ.ആര്‍ കേളു എം.എല്‍.എ ക്ക്്. കാട്ടികുളത്ത് രണ്ട് ദിവസമായി നടന്ന സമ്മേളനത്തിന്റെ സമപാന പൊതു സമ്മേളന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.