വേവ്‌സ് പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ വിതരണം ചെയ്തു
കോവിഡ് പ്രതിരോധ പവര്‍ത്തനങ്ങളുടെ ഭാഗമായി വേവ്‌സ് പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേവ്‌സ് പ്രവര്‍ത്തകര്‍ സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്തു. വേവ്‌സ്
ചെയര്‍മാന്‍ കെ.എം. ഷിനോജില്‍ നിന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈമൂന അബ്ദുല്ല, പഞ്ചായത്ത് സെക്രട്ടറി ബോബന്‍ ചാക്കോ എന്നിവര്‍ ഏറ്റുവാങ്ങി. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് നല്‍കിയ മാസ്‌കുകള്‍ എസ്‌ഐ കെ.വി. മഹേഷും കോറോം കെഎസ്ഇബി ഓഫിസില്‍ നല്‍കിയ മാസ്‌ക്കുകള്‍ എ ഇ അബ്ദുല്‍ ജബ്ബാറും ഏറ്റുവാങ്ങി.പി ആര്‍ ഒ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, നൈജു ജോസഫ്, ഷംസു മക്കിയാട്, ജമാല്‍ വള്ളുവശ്ശേരി, സുലൈമാന്‍ അമ്മാനി, ഇഷാം കോറോം എന്നിവര്‍ നേതൃത്വം നല്‍കി.