പാല്‍ വില ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്ഷീരകര്‍ഷകര്‍
ഒരു ദിവസത്തെ പാല്‍ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കര്‍ഷകര്‍.പുല്‍പ്പള്ളി ക്ഷീര സംഘത്തിലെ കുറിച്ചിപ്പറ്റ പാല്‍ സംഭരണകേന്ദ്രത്തിലെ പതിനഞ്ചോളം കര്‍ഷകരാണ് ഒരു ദിവസത്തെ പാലിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 15 ഓളം കര്‍ഷകരുടെ പാലിന്റെ വിലയായ ഏഴായിരം രൂപയുടെ ചെക്ക് പാല്‍ സംഭരണകേന്ദ്രത്തില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കര്‍ഷകനായ കെ.എന്‍ ദിലീപ് കൈമാറി.സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി,സി.ഡി.അജീഷ്, സിനീഷ്, ജോയ് പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.