തോറ്റംപാട്ട് കളമെഴുത്ത് ആചാര്യന്‍ മാധവ കുറുപ്പ് നിര്യാതനായി
വയനാട്ടിലെ പ്രമുഖ തോറ്റംപാട്ട് കളമെഴുത്ത് കലാകാരന്‍ ചെറുകര പീടിക കണ്ടി മാധവ കുറുപ്പ്(82) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചെറുകര വീട്ടുവളപ്പില്‍.കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ഉള്‍പ്പടെ വിവിധ ക്ഷേത്രങ്ങളില്‍ തോറ്റം പാട്ടും കളമെഴുത്തും നടത്തിവരികയായിരുന്നു ഇദ്ദേഹം.ഭാര്യ:തങ്കമണി, മക്കള്‍:സുന്ദരന്‍,ശ്രീജു(ഇരുവരും തോറ്റം പാട്ട് കലാകാരന്മാര്‍),മരുമകള്‍:കൃഷ്ണജ.