നാട്ടുചന്ത പ്രവര്‍ത്തനം ആരംഭിച്ചു
കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയിലും, ഗുണനിലവാരത്തിലുമുള്ള പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുമായി കര്‍ഷക്കാരുടെ ഉല്‍പനങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതിനുമായി പുല്‍പ്പള്ളി ടൗണില്‍ ആരംഭിച്ച നാട്ടുചന്തയുടെ പ്രവര്‍ത്തനം ആരംഭിച്ചു.കേരള സര്‍ക്കാര്‍ കാര്‍ഷിക വികസനകര്‍ഷകക്ഷേമ വകുപ്പും ,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും ലോക ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്മ്യൂണിറ്റിയും കുടുംബശ്രീയും എന്നിവയുടെ നേതൃത്വത്തിലാണ് നാട്ടുചന്ത ആരംഭിച്ചിരിക്കുന്നത്.പതിനഞ്ചോളം ഇനങ്ങളിലുള്ള പച്ചക്കറിക്കാളാണ് ചന്തയിലൂടെ വില്‍ക്കുന്നത്. ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു. ജോസ് കോകണ്ടം അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സണ്ണി തോമസ്, ബാബു വട്ടോളി, സജി എന്നിവര്‍ പ്രസംഗിച്ചു.