കനത്ത കാറ്റിലും മഴയിലും വാഴകള്‍ നിലംപൊത്തി.
കരിങ്ങാരി വയലില്‍ കൃഷി ചെയ്ത പീച്ചംകോട് മൈലാട്ടൂര്‍ ബിജുവിന്റെ 700 ഓളം വാഴകളാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നിലംപൊത്തിയത്.ലോക്ക് ഡൗണ്‍ കാരണം വാഴക്ക് താങ്ങ് നല്‍കാന്‍ കഴിയാത്തതാണ് കാറ്റില്‍ വാഴകള്‍ നിലംപൊത്താനിടയാക്കിയത്.എട്ട് മാസത്തോളം പ്രായമുള്ളതും കുലച്ചുതുടങ്ങിയതുമായ വാഴകള്‍ കാറ്റില്‍ മുഴുവനായും ഒടിഞ്ഞു വീഴുകയായിരുന്നു.ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്.