കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസര്‍ നിര്‍മ്മിച്ചു നല്‍കി മധു മാസ്റ്റര്‍ 

0

കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസര്‍ നിര്‍മ്മിച്ചു നല്‍കി കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളിലെ അധ്യാപകനായ മധു മാസ്റ്റര്‍ .ലോക്ക് ടൗണ്‍ക്കാലത്ത് ടൗണിലും മറ്റും എത്തുന്നവര്‍ക്ക് കൈ തൊടാതെ കാലുകൊണ്ട് ചവിട്ടി ഉപയോഗിക്കാവുന്ന സാനിറ്റൈസറാണ് മധു മാസ്റ്റര്‍ നിര്‍മ്മിച്ചത്. വീട്ടില്‍ നിന്ന് ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഈ ഉപകരണം ഉണ്ടാക്കിയത്.രണ്ട് പെഡലുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഹാന്‍ വാഷും വെള്ളവും നമുക്ക് ലഭ്യമാക്കുന്നത്. കാലുകള്‍ കൊണ്ടാണ് പെഡലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ ഉപകരണം എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.പ്രധാനമായി കൈകൊണ്ട് തൊടേണ്ട എന്നതാണ് ഏറെ പ്രത്യേകത.ഈ സാനിറ്റൈസര്‍ വരും ദിവസങ്ങളില്‍ പുല്‍പ്പള്ളിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അധ്യാപകന്‍. പഞ്ചായത്തിന്റെ സഹകരണതോടെ ടൗണില്‍ സ്ഥാപിച്ച  സാനിറ്റൈസറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സണ്ണി തോമസ്, അനില്‍ മോഹന്‍, ബാബു വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!