കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഡിവൈഎഫ്‌ഐ
ഡിവൈഎഫ്‌ഐ പൊഴുതന മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊഴുതനയിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ഹൈജീനിക് കിറ്റുകള്‍ വിതരണം ചെയ്തു.കഴിഞ്ഞ ദിവസം ആദിവാസി കോളനികളില്‍ നൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും ഡിവൈഎഫ്‌ഐ പൊഴുതന മേഖല കമ്മിറ്റി നല്‍കിയിരുന്നു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കുകളും സാനിറ്റൈസറുകളും ഹാന്‍ഡ് വാഷ് കോര്‍ണറുകളും നിര്‍മ്മിച്ചതിന് പുറമെയാണ് ഡിവൈഎഫ്‌ഐ പൊഴുതന കമ്മിറ്റിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍.മേഖല സെക്രട്ടറി സിഎച്ച് ആഷിഖ് ,പ്രസിഡന്റ് അഫ്‌സല്‍,ട്രഷറര്‍ അഖില്‍കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.