കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
കനത്ത കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.മാനന്തവാടി ഏരുമത്തെരുവ് കൂനാര്‍വയല്‍ പുളിയംമ്പറ്റകുന്ന് ഉണ്ണികൃഷ്ണന്‍ എന്ന മണിയുടെ വീടിന്റെ ഷീറ്റിട്ട മേല്‍കൂരയാണ് നിലംപതിച്ചത്.വീട്ടുപകരണങ്ങളും തകര്‍ന്നു.ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.സമീപത്തെ വാടക ക്വര്‍ട്ടേഴ്‌സിന്റെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.പ്രദേശത്തെ നിരവധി കര്‍ഷകരുടെ വാഴകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്.