കോവിഡ് കാലത്ത് കൈത്താങ്ങായി പെയിന്‍ & പാലിയേറ്റീവ്
കോവിഡ് കാലത്ത് കൈത്താങ്ങായി പെയിന്‍ & പാലിയേറ്റീവ്
കാവുംമന്ദം: കോവിഡ് പശ്ചാത്തലത്തില്‍ കഷ്ടതയനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്ക് വിഷു,ഈസ്റ്റര്‍ ഭക്ഷണക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വൊളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്. പ്രമുഖ പ്രവാസി വ്യവസായി സി.കെ ഉസ്മാന്‍ഹാജിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ഭക്ഷണക്കിറ്റുകളുടെ വിതരണത്തിന് പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി,ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ്,മുസ്തഫ വാഴറ്റ,സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലോക്ഡൗണ്‍ കാലമായതിനാല്‍ കൂട്ടിരിപ്പ്കാര്‍ക്ക് തൊഴിലിന് പോകാന്‍പോലും കഴിയാത്തതിനാല്‍ ഏറെ ബുദ്ധിമൂട്ടനുഭവിക്കുകയാണ് പല കുടുംബങ്ങളും. പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വൊളണ്ടിയര്‍ ഗ്രൂപ്പ്.