ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും ഫിഷ് സ്റ്റാളുകളിലും പരിശോധന നടത്തി.പരിശോധനയില്‍ മത്സ്യ വില്‍പ്പനശാലയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പഴകിയ ചൂത, ആയല, ചെമ്മീന്‍ (34.5 കിലോ) മത്സ്യങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലാത്തിനെത്തുടര്‍ന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ നിഷ പി. മാത്യു, എ.പ്രബീഷ്, ഫിഷറീസ് വകുപ്പ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ. നിഖില, കെ. ദിലീപ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരി മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ്, മീനങ്ങാടി മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ മീനങ്ങാടി സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍പി.ജെ വര്‍ഗ്ഗീസ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.