കൊറോണ വൈറസ്; വയനാട് ജില്ലയില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10695 ആയി. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 5 പേരെ ശനിയാഴ്ച്ച ഡിസ്ചാര്‍ജ്ജ് ചെയ്തു. നിലവില്‍  മൂന്ന് പേരാണ് ആശുപത്രിയില്‍ തുടരുന്നത്. ജില്ലയില്‍ 223 പേര്‍ കൂടി നിരീക്ഷണ കാലളവ് പൂര്‍ത്തിയാക്കി.  ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 212 എണ്ണത്തിന്റെ ഫലം ലഭിച്ചു. പത്തെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 1090 വാഹനങ്ങളിലായി എത്തിയ 1646 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല.

Leave A Reply

Your email address will not be published.

error: Content is protected !!