വേനല്‍മഴയില്‍ വടക്കനാട് മേഖലയില്‍ വ്യാപകമായ കൃഷിനാശം

0

വേനല്‍മഴയ്്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ കര്‍ഷകരുടെ 1500-ാളം വാഴകള്‍ നിലപൊത്തി. കൂടാതെ വീടിനുമുകളില്‍ പ്ലാവ് കടപുഴകി വീണ് ഭാഗികമായ നാശം നേരിട്ടു. ബുധനാഴ്ച വൈകിട്ട് വടക്കനാട് മേഖലിയില്‍ ഉണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലുമാണ് വ്യാപകമായ കൃഷിനാശമുണ്ടായത്. പ്രദേശത്തെ വിവിധ കര്‍ഷകരുടെ വാഴകള്‍ നിലംപതിച്ചു. വടക്കനാട് നടുവീട്ടില്‍ ഗോപാലന്റെ വീടിനുമുകളില്‍ പ്ലാവ് കടപുഴകി വീണ് ഭാഗികമായി നാശം സംഭവിച്ചു. കൂടാതെ പ്രദേശത്തെ കര്‍ഷകരായ പിളര്‍ക്കാട്ട് ശശി, മാടപ്പാട്ട് ശശി, ചുണ്ടാട്ട് ബേബി എന്നിവരുടെ 1500 -ാളം വാഴകളാണ് നശിച്ചത്. ഇതില്‍ കുലച്ച നേന്ത്രവാഴകളുമുണ്ട്. രൂക്ഷമായ വന്യമൃഗശല്യത്തില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തിയ വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. കടം വാങ്ങിയും ബാങ്കില്‍ നിന്നും ലോണെടുത്തും ഇറക്കിയ വാഴകൃഷിയാണ് നശിച്ചത്്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷക ജനത. ബുധനാഴ്ച വൈകിട്ട് ഒന്നരമണിക്കൂറോളമാണ് വടക്കനാട് മേഖലയില്‍ ശക്തമായ മഴ പെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!