കെല്ലൂര്‍ അഞ്ചാംമൈല്‍ എസ്.ബി.ഐ. എ.ടി.എം.നോക്കുകുത്തിയായി മാറുന്നു.കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ എ.ടി.എം.കൗണ്ടറുകള്‍ നോക്കുകുത്തിയായി മാറിയതിനാല്‍ പണം ലഭികാതെ ഉപഭോക്താക്കള്‍ വലയുന്നു.ലോക്ക് ഡൗണ്‍ ആയതിനാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ എ.ടി.എം.നോക്കുകുത്തിയായത് പ്രദേശവാസികള്‍ക്ക് ദുരിതം ഇരട്ടിയാക്കി.
കെല്ലൂര്‍ അഞ്ചാംമൈലില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച എസ്.ബി.ടി.ബാങ്കിന്റെ ശാഖയാണ് ജനങ്ങള്‍ക്ക് ഉപകാരമില്ലാതായി മാറിയിരിക്കുന്നത്.നേരത്തെ ഇടപാടുകള്‍ക്കായി ഉണ്ടായിരുന്ന എസ്.ബി.ഐ. ശാഖ പനമരത്തേക് മാറ്റുമ്പോള്‍ എ.ടി.എം.അഞ്ചാംമൈലില്‍ നിലനിര്‍ത്തുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച എ.ടി.എം.കൗണ്ടര്‍ ആണ് ആര്‍ക്കും ഉപകാരമില്ലാതെ നോക്കുകുത്തിയായി മാറിയിരിക്കയാണ്. പ്രദേശവാസികള്‍ക്ക് മാത്രമല്ല മാനന്തവാടി – പനമരം ഭാഗത്തേക്ക് പോകുന്ന വാഹനയാത്ര കാര്‍ക്കും ഈ എ.ടി.എം ഉപകാരപ്രദമായിരുന്നു.കോവിഡ് കാലമായതോടെ ഈ എ.ടി.എമ്മില്‍ പണം നിറക്കാതെ ബാങ്ക് അധികൃതര്‍ ഉപഭോക്താക്കളെ വലയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി വാഹന യാത്ര നിയന്ത്രണമുള്ളതിനാല്‍ പ്രദേശവാസികള്‍ക്ക് പണം പിന്‍വലിക്കാന്‍ പനമരത്തോ മാനന്തവാടി വരെയോ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അധികൃതര്‍ ഇടപ്പെട്ട് എ.ടി.എം.പ്രവര്‍ത്തനസജ്ജമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.