ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അവശ്യ സാധനങ്ങള്‍

0

ലോക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും പുറത്തിറങ്ങാനാവാതെ കഴിയുന്നവര്‍ക്ക് ആശ്വാസമായി ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ സാധനങ്ങള്‍ വീട്ടിലെത്തും. Foodcare.in എന്ന അഡ്രസ്സില്‍ ബുക്ക് ചെയ്താലാണ് പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍, മറ്റു ഭക്ഷ്യ വസ്തുക്കള്‍ എല്ലാം വീട്ടിലെത്തുക. നെക്റ്റോര്‍ ഗ്ലോബല്‍ ടെക്കിന് കീഴില്‍ ഫുഡ് കെയര്‍ വഴിയാണ് പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാരണം സാധനങ്ങള്‍വാങ്ങാന്‍ ഇനിമുതല്‍ വീടിന് പുറത്തിങ്ങണ്ട. പകരം foodcare.inഎന്ന വെബ്ബ് അഡ്രസിലൂടെ ഓരോ ആഴ്ചയിലേക്കും വേണ്ട സാധനങ്ങള്‍ വീട്ടിലിരുന്ന് വാങ്ങാം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് നെക്റ്റോര്‍ ഗ്ലോബല്‍ ടെക്കിന് കീഴില്‍ ഫുഡ് കെയര്‍ വഴിയാണ് പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവ് ഓര്‍ഡര്‍ ബുക്ക് ചെയ്താല്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓര്‍ഡിനേറ്റര്‍മാരാണ് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുക. ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മാത്രം വിതരണക്കാരന്റെ പക്കല്‍ പണം നല്‍കിയാല്‍ മതി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കാണ് സാധനങ്ങള്‍ നല്‍കുന്നത്.

കൃഷി വകുപ്പ്, നബാര്‍ഡ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ്, സംസ്ഥാനത്തെ ഉത്പാദക കമ്പനികള്‍-ഗ്രൂപ്പുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു മിനിറ്റില്‍ രണ്ട് ലക്ഷം ഓര്‍ഡറുകള്‍ വരെ സ്വകരിക്കാന്‍ ഫുഡ് കെയറിന് സാധിക്കും. സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ്, വി.എഫ്.പി.സി.കെ. തുടങ്ങിയവയില്‍ നിന്നും ഉപഭോക്താക്കളുടെ ആവശ്യവും സാധനങ്ങള്‍ ലഭ്യതയും അനുസരിച്ച് വാങ്ങും. ബാക്കിയുള്ളവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിച്ച് എത്തിക്കാനുള്ള ഗ്രൂപ്പും സജ്ജമാണ്. വാഴക്കുളത്തെ പൈനാപ്പിള്‍, പാലക്കാട്ടെ മാങ്ങ, വയനാട്ടിലെ വാഴക്കുല എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്കായി എത്തിച്ചുനല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!