മഴവെള്ളം ഒഴുകി ഇറങ്ങുന്നതായി പരാതി.

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ കിണറ്റിലേക്ക് മഴവെള്ളം ഒഴുകി ഇറങ്ങുന്നതായി പരാതി. ഫെയര്‍ലാന്റ് ആശുപത്രിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിക്ക് സമീപമുള്ള തറ നിരപ്പിനൊപ്പമുള്ള കിണറ്റിലേക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം മുഴുവന്‍ കുത്തിയൊലിച്ചിറങ്ങിയത്. കൂടാതെ മഴവെള്ള മുഴുവന്‍ പുതിയ ബ്ലോക്ക് മുറ്റത്ത് കെട്ടികിടക്കുകയാണ്. ഈ കിണറ്റിലെ വെള്ളമാണ് ആശുപത്രിയില്‍ ഉപയോഗിക്കുന്നതെന്നും പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് ബന്ധപ്പെട്ടവര്‍ ഈ കാര്യം ശ്രദ്ധിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. അതേ സമയം ആശുപത്രി ആവശ്യങ്ങള്‍ക്കും, ഡയാലിസിസ്, ബ്ലഡ്ബാങ്ക് എന്നിവിടങ്ങളിലേക്ക് ഉപയോഗിക്കുന്നത് കോമ്പൗണ്ടിലെ രണ്ട് കുഴല്‍ കിണറുകള്‍, ജലനിധി വെള്ളവുമാണന്നും, കിണറിലെ വെള്ളം ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!