ജില്ലാ സ്‌കൂള്‍കലോല്‍സവത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം നടത്തും
പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആര്‍ട്ട് ഗാലറി ജില്ലാ സ്‌കൂള്‍കലോല്‍സവത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം നടത്തും.പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറിയില്‍ സ്‌കൂളിലെവിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും ചിത്രരചന മത്സ ങ്ങളില്‍ വരയ്ക്കുന്ന ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രകലാ അധ്യാപകനായ സനല്‍കുമാര്‍ മാസ്റ്റര്‍ പ റഞ്ഞു. ആര്‍ട്ട് ഗാലറിയില്‍ സ്‌കൂളിലെ വിദ്യാര്‍ഥി അഭിനന്ദ് ശ്യാംവരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്തംഗം സൗജത്ത് ഉസ്മാന്‍ നിര്‍വ്വഹിച്ചു.