പോത്തിറച്ചിയില്‍ പുഴുക്കളെ കണ്ടെത്തി
വെള്ളമുണ്ടയില്‍ ബൈക്കിലെത്തി പോത്തിറച്ചി വില്‍പ്പന നടത്തിയ ആളുടെ കയ്യില്‍ നിന്നുമാണ് തൊണ്ടര്‍നാട് മക്കിയാട് സ്വദേശികള്‍ പോത്തിറച്ചി വാങ്ങിയത്.വീട്ടിലെത്തി കഴുകി വൃത്തിയാക്കുന്ന സമയത്താണ് പുഴുക്കളെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇറച്ചി വാങ്ങിയ മറ്റ് ആളുകളോട് ചോദിക്കുകയും ഇവര്‍ പരിശോധിച്ചപ്പോഴും പുഴുക്കളെ കണ്ടെത്തി.രാവിലെ പത്തു മണിക്കാണ് ഇവര്‍ ഇറച്ചി വാങ്ങിയതെന്ന് പറയുന്നു.അതിനിടെ പല ആളുകളും വ്യാപാരിയുടെ കയ്യില്‍ നിന്നും ഇറച്ചി വാങ്ങിയിട്ടുണ്ടാകണമെന്നും യുവാക്കള്‍ പറഞ്ഞു.ഇവരുടെ പരാതിയിന്മേല്‍ വെള്ളമുണ്ട പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.