കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളില്‍ വയനാട് സ്പെഷ്യല്‍ സ്‌ക്വാഡ് നാല് അബ്കാരി കേസുകള്‍ കണ്ടെടുത്തു. കോവിഡ് 19 വ്യാപന സാധ്യത തടയുന്നതിനായി മദ്യവില്‍പ്പന ശാലകള്‍ അടിച്ചിട്ട സാഹചര്യത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ കോട്ടത്തറ വില്ലേജിലെ തിരുമോത്തിക്കുന്ന് പാത്തിക്കുന്ന് ഭാഗത്ത് 50 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും,കുപ്പാടിത്തറ വില്ലേജിലെ കുറുമണി പുലിക്കാട്ടുകുന്ന് ഭാഗത്ത് നിന്നും 60 ലിറ്റര്‍ വാഷും പ്രഷര്‍കുക്കര്‍ ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും, പൂതാടി വില്ലേജിലെ മാതോത്ത് കുന്ന് ഭാഗത്ത് നിന്നും 30 ലിറ്റര്‍ വാഷും ഗ്യാസ് സ്റ്റൗ,സിലിണ്ടര്‍,പ്രഷര്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും, സു.ബത്തേരി വില്ലേജിലെ ചൂരിമല ബീനാച്ചി എസ്റ്റേറ്റ് പരിസരത്ത് നിന്നും 100 ലിറ്റര്‍ വാഷും,വാറ്റുപകരണങ്ങളും സ്‌ക്വാഡ് കണ്ടെടുത്തിരുന്നു. വ്യാജമദ്യ നിര്‍മ്മാണത്തിന് സാധ്യതയുള്ള ആളൊഴിഞ്ഞ പുഴയോരങ്ങളും,വെള്ള സൗകര്യമുള്ള വനാതിര്‍ത്തികളും കേന്ദ്രീകരിച്ചുള്ള പരിശോധനകളിലാണ് കേസുകള്‍ കണ്ടെത്തിയത്.വ്യാജമദ്യം,വ്യാജവാറ്റ് സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിച്ച് വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും.വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗുവിന്റെ നിര്‍ദ്ദേശാനുസരണം പരിശോധനകള്‍ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്,പ്രിവ.ഓഫീസര്‍മാരായ ബാബുരാജ് പ്രഭാകരന്‍,സതീഷ്,സിഇഒമാരായ അമല്‍,അര്‍ജുന്‍,നിഷാദ്,സനൂപ്,അനില്‍,സുരേഷ്,പ്രമോദ്,ജിതിന്‍,സുധീഷ്,ഡ്രൈവര്‍ അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.