കോവിഡ് 19 ബാധിതര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ ഉറപ്പാക്കി ജില്ലാ ഭരണകൂടം. അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനാണ് ജില്ലയിലെ ഏക മെഡിക്കല്‍ കോളേജായ ഡി.എം വിംസില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കിയത്. ഒന്നാം നിലയില്‍ 5 വാര്‍ഡുകളിലായി 150 കിടക്കളും 8 സ്വകാര്യ റൂമുകളും സജ്ജമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ 32 കിടക്കകളും 4 വെന്റിലേറ്ററുകളും ഒരു ഓപ്പറേഷന്‍ തീയറ്ററും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ആസ്പത്രിയിലെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള സന്ദര്‍ശിച്ചു വിലയിരുത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എ.പി കാമത്ത്, കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. വാസിഫ് മായിന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ സൂപ്പി കല്ലങ്കോടന്‍, വിവിന്‍ ജോര്‍ജ്ജ് എന്നിവരും കളക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.മെഡിക്കല്‍ കോളേജില്‍ മറ്റു ചികിത്സകള്‍ക്ക് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് 19 രോഗം വരാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും ഡി.എം വിംസ് അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.