പട്ടിക വര്‍ഗ്ഗം, തോട്ടം തൊഴിലാളി, അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് അമൃതം പോഷകാഹാരം, പാല്‍ എന്നിവ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുക. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ എത്തിക്കാന്‍ മില്‍മ ജില്ലാ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പ്രതിദിനം 180 മില്ലി വീതമാണ് നല്‍കുക. ഇതോടൊപ്പം പട്ടിക വര്‍ഗ്ഗം, തോട്ടം തൊഴിലാളി, അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ പാല്‍,തൈര് എന്നിവയും ആവശ്യാനുസരണം മില്‍മ ലഭ്യമാക്കും. തദ്ദേശ സ്ഥാപന പരിധിയിലുളള മില്‍മ യൂണിറ്റില്‍ നിന്നാണ് ഇവ വിതരണം ചെയ്യേണ്ടത്. ഇവരുടെ എണ്ണം ലഭ്യമാക്കി മില്‍മയ്ക്ക് നല്‍കേണ്ടത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ്. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭക്ഷണ കിറ്റില്‍ അരിക്ക് പകരം ആട്ടപ്പൊടി നല്‍കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സാമൂഹ്യ അടുക്കള വഴി ഭക്ഷണം നല്‍കുമ്പോള്‍ ആവശ്യമെങ്കില്‍ ചപ്പാത്തി, പച്ചരി ചോറ് എന്നിവയും നല്‍കും. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് കീഴിലുളള സ്ഥാപനങ്ങളിലും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍,മരുന്നുകള്‍ എന്നിവ ലഭ്യമാണെന്ന് സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഉറപ്പാക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.