വൈറസിനെ തുരത്താന്‍ വാട്‌സാപ്പ് കൂട്ടായ്മ

0

കൊവിഡ് 19 പ്രതിരോധത്തില്‍ വയനാടിന് കരുത്ത് പകര്‍ന്ന് സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മ ടീം മിഷന്‍ ബ്രേക്ക് ദ ചെയ്ന്‍.ലോക് ഡൗണ്‍ മൂലം ജനം വീട്ടിലിരിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ വൈദ്യസഹായം  ഓണ്‍ലൈനായി നല്‍കാനും,ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുനല്‍കാനും ഇവര്‍  സജീവമായി രംഗത്തുണ്ട്. ജില്ലയിലെ പ്രമുഖ ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ് യുവാക്കളുടെ ഈ മാതൃക പ്രവര്‍ത്തനം.കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിട്ട് നിന്ന് നേതൃത്വം നല്‍കുമ്പോള്‍ സുല്‍ത്താന്‍ ബത്തേരിയിലും യുവാക്കള്‍ മുന്നില്‍ തന്നെയുണ്ട്. ടീം മിഷന്‍ ബ്രേക്ക് ദ ചെയിന്‍ എന്ന വാട്സ് കൂട്ടായ്മ രൂപീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. അവശരായ രോഗികളെ ആശുപത്രിയിലെത്തിക്കുക, നിരാലംബര്‍ക്ക് ഭക്ഷണം എ്ത്തിച്ചുനല്‍കുക, താലൂക്ക് ആശുപത്രയില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കുക, ജില്ലക്കകത്തും, പുറത്തുമുള്ളവര്‍ക്ക് അത്യാവശ്യ മരുന്നകള്‍ എത്തിച്ചു നല്‍കുക, രക്ത ദാനം, അങ്ങനെ പോകുന്ന കൊവിഡ് 19 കാലത്ത് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയിലേക്ക് എത്താനാകാത്തവര്‍ക്ക് ഓണ്‍ലൈനില്‍ വിദഗ്ദരായ ഡോക്ടര്‍മാരെത്തി കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സൗകര്യവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മരുന്നിന്റെ കുറിപ്പടിയും വിലയിരുത്തലും ഓണ്‍ലൈനായി തന്നെ കയ്യിലെത്തും. ആവശ്യമുള്ളവര്‍ക്ക് കൂട്ടായ്മ തന്നെ മരുന്നും വീട്ടിലെത്തിക്കും. www.letsbreak.in  എന്ന് വെബ്സൈറ്റിലൂടെയാണ് സേവനങ്ങള്‍ കൂട്ടായ്മ നല്‍കുന്നത്. ഇതുവഴി ടൗണില്‍ തുറന്നിരിക്കുന്ന കടകളുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും, ജില്ലയിലെ ആംബുലന്‍സ് വിവരങ്ങള്‍, ആശുപത്രികള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.ഡോക്ടര്‍മാര്‍, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍,  മെഡിക്കല്‍ ഷോപ്പുടമകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ പെടുന്നവര്‍ ഉള്‍ക്കൊള്ളുന്ന വാട്സ് കൂട്ടായ്മയ്ക്ക് ഇതിനകം മുംബൈയിലെ അന്ധേരിയിലുള്ള  രോഗിക്ക് വരെ ടെലി കോണ്‍ഫറിന്‍സിംഗ് വഴി സേവനം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. വിദഗ്ദരായ പത്തോളം ഡോക്ടര്‍മാരുടെ സേവനം ഇതിനോടകം സൈറ്റില്‍ ലഭ്യമാണ്. ഇന്നു മുതല്‍ രക്തദാനത്തിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട. ആദ്യമായാണ് ഡിജിറ്റൈല്‍സ്ഡ് ബ്ലഡ് ഡൊണേഷന്‍  സംവിധാനം ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ രക്തം ആവശ്യമുള്ളവര്‍ക്കും, രക്തം നല്‍കാന്‍ തയ്യാറാവുന്നവര്‍ക്കും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.ഗ്രൂപ്പ് അംഗങ്ങള്‍ക്ക് രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കിവരുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ചും കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊലീസ്, വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ ബോധവല്‍ക്കരണവും, അഗ്‌നി രക്ഷാസേനയുമായ സഹകരിച്ച് കൂട്ടായ്മ സുല്‍ത്താന്‍ ബത്തേരി ടൗണ്‍ അണുനശീകരവും നടത്തികഴിഞ്ഞു.ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളാലാകുന്നത് ദുരിതകാലത്ത,് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ചെയ്യുകയാണ് ചെറുപ്പക്കാരുടെ ഈ കൂട്ടായ്മ. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ കൂടുതല്‍ആളുകള്‍ക്ക് രംഗത്തിറങ്ങാന്‍ സാധിക്കാത്തിതിനാല്‍ കൂട്ടായ്മയുടെ രണ്ടോ മൂന്നോ ആളുകള്‍ക്ക് മാത്രമേ  പ്രത്യക്ഷത്തില്‍ രംഗത്തുള്ളു, മറ്റുള്ളവര്‍ ഓണ്‍ലൈനായി ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുനല്‍കുകയാണ്.  ടീം മിഷന്‍ ബ്രേക്ക് ദ ചെയ്ന്‍ കൂട്ടായ്മയ്ക്ക് ശക്തമായ പിന്തുണയുമായി പൂമല മൈ ഹോം ഹോസ്പൈസ് സെന്റര്‍, ജെസിഐ, ഐഎസ്എം ആംബുലന്‍സ് തുടങ്ങിയ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!