കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 213 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ 10907 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 7 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ശനിയാഴ്ച്ച 6 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 149 സാമ്പിളുകളില്‍ 132 എണ്ണത്തിന്റെ ഫലം ലഭിച്ചു. 17 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്.ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 965 വാഹനങ്ങളിലായി എത്തിയ 1591 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിലവില്‍ ജില്ലയില്‍ 57 വിദേശികള്‍ നിരീക്ഷണത്തിലുണ്ട്. ബൈരകുപ്പയിലെ ആളുകള്‍ക്ക് അടിയന്തിര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രം ജില്ലയിലേക്ക് പ്രവേശിക്കാം. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കണം. ജില്ലയിലെ തിരെഞ്ഞെടുത്ത ഹോട്ടലുകളില്‍ പാര്‍സല്‍ സൗകര്യം രാത്രി രാത്രി 8 വരെ നീട്ടി.