നോമ്പിന്റെയും വിശുദ്ധിയുടെയും നിറവില്‍ നാളെ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കും.ദേവാലയങ്ങളില്‍ ദിവ്യബലിയോട് അനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകള്‍ നടത്തും.കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ കുരുത്തോല വെഞ്ചരിപ്പ് കര്‍മ്മവും പ്രദക്ഷിണവും ഉണ്ടാവുകയില്ല. ഓശാന ഞായറോടെ ക്രൈസ്തവ വിശ്വാസികള്‍ നോമ്പിന്റെ പ്രധാന ദിനങ്ങളിലേക്ക് കടക്കുകയാണ്. പെസഹാ വ്യാഴവും യേശുവിന്റെ പീഢാസഹനത്തെ അനുസ്മരിച്ച് ദുഃഖവെള്ളിയും നോമ്പിന്റെ പ്രധാന ദിനങ്ങളായാണ് കൈസ്തവ വിശ്വാസി സമൂഹം ആചരിക്കുന്നത്.യേശുവിനെ ജനങ്ങള്‍ ജറുസലേം നഗരത്തിലേക്ക് സ്വീകരിച്ചപ്പോള്‍ കയ്യിലേത്തിയ സൈത്തിന്‍ കൊമ്പുകളെ അനുസ്മരിച്ച് കുരുത്തോല കൈകളിലേന്തി ക്രൈസ്തവ വിശ്വാസികള്‍ പ്രദക്ഷിണം നടത്തുന്നത് ഇത്തവണ ഉണ്ടാവുകയില്ല. അതിനാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ കുരുത്തോലകളുടെ ഭാഗങ്ങള്‍ മുറിച്ചെടുത്താണ് പെസഹാ വ്യാഴാഴ്ച്ചയുടെ പുളിപ്പില്ലാത്ത അപ്പത്തിലും പ്രത്യേകം തയ്യാറാക്കുന്ന പാലും തയ്യാറാകുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.