കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും,മാനന്തവാടി എസ്.ഐ അനില്‍കുമാറും സംഘവും നര്‍ക്കോട്ടിക് ഡിവൈഎസ്പിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി സി.ഐ. അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി.കാട്ടിക്കുളം വെള്ളാഞ്ചേരി മനയ്ക്കല്‍ മുഹമ്മദ് ഷാഫി(23), പുഴവയല്‍ പുതുപറമ്പില്‍ അക്ഷയ് പി.ആര്‍(21) എന്നിവരാണ് വില്‍പ്പനക്കായി സൂക്ഷിച്ച 520 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായത്.
ഇന്നലെ രാത്രി പാല്‍വെളിച്ചം കുറുവാ ദ്വീപ് ജംഗ്ഷന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതമാണ് പിടികൂടിയത്. സീനിയര്‍ സിപിഒ മെര്‍വിന്‍ ഡിക്രൂസ്,സിപിഒ ജിനേഷ് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.