അണുനശീകരണം നടത്തി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കൊവിഡ് കെയര്‍ സെന്ററിലും ഫയര്‍ഫോഴ്‌സ് സഹായത്തോടെ അണുനശീകരണം നടത്തി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ തോല്‍പ്പെട്ടി, ബാവലി, കോവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂള്‍,കൊവിഡ് ബാധിച്ച തൊണ്ടര്‍നാട് സ്വദേശിയുടെ വീടും പരിസരവും തുടങ്ങിയ സ്ഥലങ്ങളിലാണ് അണുനശീകരണം നടത്തിയത്.