ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് 19 പശ്ചാത്തലത്തില്‍ തിരുനെല്ലി പഞ്ചായത്ത് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 22 അതിഥി തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മായാദേവി പറഞ്ഞു.