കമ്മ്യുണിറ്റി റെസ്‌ക്യു വളണ്ടിയര്‍ പദ്ധതി
സേവന സന്നദ്ധരായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അഗ്‌നി രക്ഷാ വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യുണിറ്റി റെസ്‌ക്യു വളണ്ടിയര്‍ പദ്ധതിയുടെ മാനന്തവാടി സ്‌റ്റേഷന്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് നിര്‍വ്വഹിച്ചു. ബത്തേരിസ്‌റ്റേഷന്‍ ഓഫീസര്‍ എം.കെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലതാ കേശവന്‍, മാനന്തവാടി താഹസില്‍ദാര്‍ എന്‍ഐ.ഷാജു, പി.സി.ജെയിംസ്, പ്രദീപന്‍ പുത്തലത്ത്, എന്‍.വി.ഷാജി, അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, കെ.ധനീഷ് എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാര്‍ക്ക് ക്‌ളാസുകളും നടത്തി.