ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു
വാളാരംകുന്ന് അമൃത ആദിവാസി ഫാര്‍മേഴ്‌സ് ഗ്രൂപ്പ് കൃഷിയിറക്കിയ ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. പരിപാടി വാര്‍ഡംഗം ലേഖ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. രാജു വണ്ടന്‍കുഴി അധ്യക്ഷത വഹിച്ചു. സ്വാമി അക്ഷയ അമൃത ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ഹരിദാസ്, രാജന്‍ തുടങ്ങിയര്‍ സംസാരിച്ചു. പൂര്‍ണമായും ജൈവരീതിയില്‍ 5 ഏക്കര്‍ സ്ഥലത്ത് ആതിര ഇനത്തിലുള്ള നെല്ലുപയോഗിച്ചാണ് കൃഷിയിറക്കിയത്.കൃഷി ഉദ്യോഗസ്ഥരും, െ്രെടബല്‍ ഉദ്യോഗസ്ഥരും വിളവെടുപ്പില്‍ പങ്കാളികളായി.