ജില്ലയിൽ രണ്ട് പ്രധാനപ്പെട്ട നഗരത്തിൽ ടെലി മെഡിസിന്‍ സംവിധാനം ഒരുക്കി ജില്ലാ ആരോഗ്യ വകുപ്പ്
മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത ഈ സാഹചര്യത്തിൽ പ്രതിദിനം കഷ്ടതയനുഭവിക്കുന്ന ധാരാളം രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലയിൽ രണ്ട് പ്രധാനപ്പെട്ട നഗരത്തിൽ ടെലി മെഡിസിന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴിയോ, ഫോണ്‍ കോള്‍ വഴിയോ ലഭ്യമാക്കിയാല്‍ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളില്‍ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാനാകും. തിരുവനന്തപുരത്തെ എസ്.സി.റ്റി ആശുപത്രിയുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പ് ടെലിമെഡിസിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി എല്ലാവിധ ആധുനിക സംവിധാനങ്ങളുമായി രണ്ട് വാനുകളും വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടർമാരടങ്ങുന്ന സംഘങ്ങളും റെഡിയായി കഴിഞ്ഞു. കൽപ്പറ്റ SKMJ സ്ക്കൂൾ , മാനന്തവാടി ഗവ.സ്കൂൾ പരിസരത്തുമാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ടെലിമെഡിസിന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക് 04936 203400 എന്ന കാള്‍സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാം. ഇവിടെ റെജിസ്റ്റർ ചെയ്ത ശേഷം നിങ്ങൾ കാണിക്കാനാഗ്രഹിക്കുന്ന ഡോക്ടറുടേയോ അല്ലെങ്കിൽ അതേ ഡിഗ്രിയുള്ള മറ്റ് ഡോക്ടർമാരുടേയോ സമയം ലഭ്യമാക്കിയ ശേഷം നിങ്ങളെ തിരിച്ചു വിളിച്ച്, സ്ഥലവും സമയവും അറിയിക്കും. നേരിട്ട് ചികിത്സ കേന്ദ്രത്തിലേക്ക് എത്തരുത്. ആരോഗ്യ കേരളം ഉദ്യോഗസ്ഥരായ ഡോ. അസ്‌ലം, സീന സിഗാൾ എന്നിവരാണ് ഈ പദ്ധതിയുടെ ചുമതല നിർവ്വഹിക്കുന്നത്.