ജില്ലാ ആശുപത്രിക്ക് കൈതാങ്ങായി കാനറ ബാങ്ക്
ജില്ലാ ആശുപത്രിക്ക് കൈതാങ്ങായി കാനറ ബാങ്ക്. ആശുപത്രിക്കാവശ്യമായ ബഡ്ഡ്ഷീറ്റുകളാണ് കാനറബാങ്ക് നല്‍കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ബഡ്ഡ്ഷീഷീറ്റ് ഏറ്റുവാങ്ങി. കാനറ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി.കെ. മായ, കോഴിക്കോട് റീജിണല്‍ എ.ജി.എം രവീന്ദ്രനാഥന്‍, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി.ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗം എ.പ്രഭാകരന്‍, ഡി.എം.ഒ ഡോ: ജിതേഷ്, എച്ച്.എം.സി.അംഗം പി.വി.എസ്.മൂസ, ആര്‍.എം.ഒ.ഡോ: ആഥിഷ്, ഡോ: സനല്‍ ചോട്ടു തുടങ്ങിയവര്‍ സംസാരിച്ചു