കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ സജീവാംഗങ്ങള്‍ക്കു നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം നല്‍കുന്നു. അംഗത്തിന് 12 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. കൊറോണ ബാധിച്ചയാള്‍ /നിരീക്ഷണത്തിലുള്ളയാള്‍ എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,ക്ഷേമനിധി പാസ്സ്ബുക്കിന്റെ പ്രസക്ത ഭാഗങ്ങളുടെ മുഴുവന്‍ പകര്‍പ്പ് ,ക്ഷേമനിധി അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് , ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍,വിലാസം തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. agri.worker.wyd2@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9400624650, 8547845799 എന്ന വാട്‌സ്ആപ്പ് നമ്പരുകളിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയും പകര്‍പ്പുകളും വ്യക്തയുള്ള തായിരിക്കണമെന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സി. ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.