സന്നദ്ധ രക്തദാന ക്യാമ്പുകള്‍ പൊരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ജില്ലാ ആശുപത്രി കോവിഡ്19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തില്‍ രക്തദാന ക്യാമ്പുകള്‍ പൊരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സന്നദ്ധ രക്തദാനം ആഗ്രഹിക്കുന്നവര്‍ രക്ത ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിജ മെറിന്‍ ജോയ് (Mobile. 9947793272) ഫോണ്‍ വഴി ബന്ധപ്പെടണം. രക്തദാനത്തിന് പരമാവധി ആളുകള്‍ മുന്നോട്ടുവരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു.