കൊറോണ വൈറസ് ഭീതി; പൊതുയിട വായനകളും നിലക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വായനക്കാര്‍ എത്തുന്ന ബത്തേരി പ്ലബ്ലിക് ലൈബ്രറിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി വായിക്കാനും പുസ്തകങ്ങള്‍ എടുക്കാനും എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാനും പുസ്തകങ്ങള്‍ എടുക്കുന്നതിന്നുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയെത്തുന്നത്. കൊറോണ ഭീതി ആരംഭിച്ച സമയങ്ങളില്‍ ഇവിടെ കാര്യമായി ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ വൈറസ് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇങ്ങോട്ട് എത്തുന്നില്ലന്നാണ ലൈബ്രേറിയന്‍ പ്രതീപ് പറയുന്നത്. ഈ കാഴചതന്നെയാണ് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ എവിടെ നോക്കിയാലും കാണാനാവുന്നത്. ആകെ നാലാളെ കാണുന്നത് പലചരക്ക്, പച്ചക്കറി കടകളില്‍ മാത്രമാണ്. വരും ദിവസങ്ങളിലും ടൗണിലെത്തുന്നവരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.
Sign in
Sign in
Recover your password.
A password will be e-mailed to you.